പാക് സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സാഹചര്യം സൃഷ്ടിക്കാന്‍ പാക് താലിബാന്‍ ഒരു മാസത്തേക്ക് വെടിനിറുത്തല്‍ പ്രഖ്യാപിച്ചു.
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ശരിഅത്ത് നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കണമെന്ന് താലിബാന്‍ വക്താവ് ഷഹിദുള്ളാ ഷഹിദ് ആവശ്യപ്പെട്ടു.