പാകിസ്ഥാന്‍-ചൈന സൈനിക സഹകരണം മെച്ചപ്പെടുത്തും

Webdunia
ശനി, 1 മാര്‍ച്ച് 2014 (11:21 IST)
PRO
ചൈനീസ് പ്രതിരോധ മന്ത്രി ചാങ്ങ് വാന്‍ക്വാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടികാഴ്ച്ച നടത്തി. പാകിസ്ഥാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെയായിരുന്നു ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ കൂടികാഴ്ച്ച നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ചര്‍ച്ചയിലെ മുഖ്യ വിഷയമായിരുന്നു. നിലവിലുള്ള കരാറുകള്‍ പുതുക്കുന്നത് സംബന്ധിച്ചും പുതിയ പദ്ധതികളെ കുറിച്ചും ചര്‍ച്ച നടന്നു. സൈനിക തലത്തിലെ സുരക്ഷയ്ക്കും സമാധാനത്തിനും സഹകരണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ചൈനീസ് പ്രതിരോധ മന്ത്രി ചാങ്ങ് വാന്‍ക്വാന്‍ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനുമായി സൈനിക സഹകരണം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. പാക്ക് അധിനിവേശ കാശ്മീരിലൂടെ കടന്ന് പോകുന്ന കഷ്ഗര്‍-ഗ്വാദര്‍ വ്യാപാര പാത ഇരു രാജ്യങ്ങളുടെയും സ്വപ്ന പദ്ധതിയാണ്. ഇതിനോടൊപ്പമാണ് സൈനിക സഹകരണം വര്‍ധിപ്പിക്കുവാനുള്ള തീരുമാനവും ഉണ്ടായിരിക്കുന്നത്.