പാകിസ്ഥാനില്‍ വംശീയ കലാപം; 12 മരണം

Webdunia
ഞായര്‍, 25 ഓഗസ്റ്റ് 2013 (10:40 IST)
PTI
PTI
പാകിസ്ഥാനില്‍ വംശീയ കലാപത്തില്‍ 12 മരണം. പാകിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഭക്കറിലും സമീപ ജില്ലകളിലുമാണ് കലാപം ഉണ്ടായത്.

സുന്നിവിഭാഗം സംഘടിപ്പിച്ച മാര്‍ച്ച്‌ ഭക്കര്‍ ജില്ലയിലെ ഷിയാ മേഖലയില്‍ എത്തിയപ്പോഴാണ്‌ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെ ഏതാനുംപേര്‍ വെടിവച്ചതിനെ തുടര്‍ന്ന്‌ അക്രമം പടരുകയായിരുന്നു

12 പേരുടെ മരണത്തില്‍ കലാശിച്ച വംശീയ ഏറ്റുമുട്ടലിനെ തുടര്‍ന്ന്‌ പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഭക്കറിലും നാലു സമീപ ജില്ലകളിലും നിശാനിയമം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു.