വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിര്‍മാണത്തിലിരിക്കുന്ന ഡാമിന് നേരെ തീവ്രവാദി ആക്രമണം. രണ്ട് തൊഴിലാളികളും കോണ്‍ട്രാക്റ്ററും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി. കോണ്‍ട്രാക്റ്ററുടെ വാഹനം ബോംബ് സ്ഫോടനത്തില്‍ തീവ്രവാദികള്‍ തകര്‍ത്തു.
മൊഹ്മന്ദ് ജില്ലയിലെ ഖലാനെ ഡാം സൈറ്റിലെത്തിയ പന്ത്രണ്ടോളം വരുന്ന ആയുധധാരികളാണ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ അതിര്‍ത്തിയിലെ അര്‍ധ സ്വയംഭരണാവകാശമുള്ള ഗോത്ര ജില്ലയാണ് മൊഹ്മന്ദ്.