പാകിസ്ഥാനിലെ രണ്ട് ഫാക്ടറികളില്‍ ഉണ്ടായ വന്‍ തീപിടുത്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 236 ആയി ഉയര്‍ന്നു. കറാച്ചിയിലും ലാഹോറിലുമായിരുന്നു അപകടങ്ങള്‍.
രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ ഗാര്‍മെന്റ് ഫാക്ടറിക്കാണ് തീപിടിച്ചത്. ലാഹോറില്‍ ഷൂ ഫാക്ടറി കത്തിനശിച്ചു. ഷൂ ഫാക്‌ടറിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്.
അപകടങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് നടന്നതിനാണ് രാത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാണ് നടന്നത്. മരണസംഖ്യ കൂടാന്‍ ഇതും കാരണമായി.