പാകിസ്ഥാനിലുണ്ടായ വാഹനപകടത്തില്‍ 27 മരണം

Webdunia
ഞായര്‍, 20 ഏപ്രില്‍ 2014 (13:32 IST)
PRO
പാകിസ്ഥാനിലെ തെക്കന്‍ സുക്കുര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 27 പേര്‍ കൊല്ലപ്പെട്ടു.

പാനൊ അക്കില്‍ പട്ടണത്തില്‍ നിറയെ യാത്രക്കാരെ കയറ്റിപ്പോയ ഒരു വാന്‍ എതിരെ വന്ന ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

വാനിന്റെ അമിതവേഗമാണ് അപകടകാരണം.മറ്റൊരു വാഹനത്തെ അശ്രദ്ധമായി മറികടന്ന വാന്‍ നിയന്ത്രണം വിട്ട് ട്രെയിലറില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു.