പഴം മാര്‍ക്കറ്റില്‍ സ്ഫോടനം; 23 മരണം

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (08:35 IST)
PRO
പാകിസ്ഥാന്റെ തലസ്ഥാന നഗരമായ ഇസ്ലാമബാദിനു സമീപത്തെ പഴം മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ സെക്ടര്‍ 1-11ലെ മാര്‍ക്കറ്റിലാണ്‌ സംഭവം.

സ്ഫോടനത്തില്‍ 40 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. അഞ്ചു കിലോ തൂക്കം വരുന്ന ബോംബ്‌ പേരയ്ക്ക കുട്ടയ്ക്കുള്ളിലാണ്‌ ഒളിപ്പിച്ചിരുന്നത്‌. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാര്‍ക്കറ്റില്‍ പഴങ്ങളുടെ ലേലം നടക്കുന്ന സമയമായിരുന്നതിനാല്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു.

പാക്ക്‌ സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ്‌ നാടിനെ നടുക്കിയ സ്ഫോടനം. താലിബാന്‍ ഇന്നുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നതാണ്‌. ഇസ്‌ലാമാബാദില്‍ കോടതി പരിസരത്ത്‌ കഴിഞ്ഞമാസം ഭീകരാക്രമണം നടന്നിരുന്നു.