പലസ്തീനില്‍ സമാധാനം പുലരാന്‍ വഴിയൊരുങ്ങുന്നു!

Webdunia
തിങ്കള്‍, 27 മെയ് 2013 (12:15 IST)
PRO
PRO
പലസ്തീനുമായി സമാധാനം പുലര്‍ത്താമെന്ന് ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസ്. സമാധാനശ്രമങ്ങള്‍ക്കു വേണ്ടിയുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ബുദ്ധിമുട്ടാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സംശയവും വിശ്വാസമില്ലായ്മയും ഉപേക്ഷിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലും പലസ്തീനും നല്ല അയല്‍ക്കാരാവാന്‍ ശ്രമിക്കണം. സ്വതന്ത്രരാഷ്ട്രങ്ങള്‍ എന്ന നിലയില്‍ത്തന്നെ സമാധാനക്കരാര്‍ സാധ്യമാണ്. സാമ്പത്തികസഹകരണത്തിലൂടെ പുതിയ തലമുറയ്ക്ക് സന്ദേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദാനില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനെത്തിയതായിരുന്നു പെരസ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചര്‍ച്ചകള്‍ അഞ്ചുവര്‍ഷത്തോളമായി നിലച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ഷിമോണ്‍ പെരസിന്റെ ആഹ്വാനം പ്രതീക്ഷ നല്‍കുന്നുണ്ട്.