പട്ടിയെ വീപ്പയില്‍ തലകീഴായി നിര്‍ത്തി, ബിയര്‍ കുടിപ്പിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍

Webdunia
വ്യാഴം, 13 മാര്‍ച്ച് 2014 (17:25 IST)
PRO
PRO
പട്ടിയോട് ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ക്രൂരത. പട്ടിയെ ഇവര്‍ ഒരു വീപ്പയിലാക്കി തല കീഴായി നിര്‍ത്തുകയായിരുന്നു. അതിനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുകയും ചെയ്തു.

ഒരു ഓഫ് കാമ്പസ് പാര്‍ട്ടിക്കിടെയാണ് ബ്ലാക്ക് ലാബ്രഡോറിനോട് വിദ്യാര്‍ഥികളുടെ ക്രൂരവിനോദം. റോസസ്റ്ററിന് സമീപം ഒരു ഗ്രാമത്തിലെ വീട്ടില്‍ വച്ചായിരുന്നു പാര്‍ട്ടി. ഇതിന്റെ ചിത്രങ്ങള്‍ കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പട്ടിയെ ആക്രമിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തതിന് 20 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.