ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ മുന്‍ റിപ്പോര്‍ട്ടര്‍ ഷോണ്‍ ഹോരെയെ (47) മരിച്ചനിലയില്‍ കണ്ടെത്തി. ഫോണ്‍ ചോര്‍ത്തല്‍ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് ഷോണ്‍ ഹോരെ.
ലണ്ടന്‍ നഗരപ്രാന്തത്തിലുള്ള വാട്‌ഫോര്‍ഡിലെ വീട്ടിലാണ് ഹോരെയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എന്റര്‍ടെയ്ന്‍മെന്റ് റിപ്പോര്‍ട്ടറായിരുന്ന തന്നെ ഫോണ്‍ ചോര്‍ത്താനായി അന്നത്തെ എഡിറ്റര്‍ ആന്‍ഡി കൗള്‍സണ്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹോരെ വെളിപ്പെടുത്തിയിരുന്നു. തെറ്റുതിരുത്തലിന്റെ ഭാഗമായാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഹോരെ പിന്നീട് പറഞ്ഞിരുന്നു. അമിതമദ്യപാനത്തിന്റെ പേരില്‍ ഹോരെയെ ന്യൂസ് ഓഫ് ദി വേള്‍ഡില്‍ നിന്ന് പുറത്താക്കിയിരുന്നു.