ന്യൂയോര്‍ക്കില്‍ വെടിവയ്പ്പ്: രണ്ട് മരണം

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2012 (20:13 IST)
PRO
PRO
ന്യൂയോര്‍ക്ക്‌ എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗിന്‌ മുന്നില്‍ വെടിവെയ്പ്പ്‌. വെടിവെയ്പ്പില്‍ രണ്ടു പേര്‍ മരിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അജ്ഞാതനായ തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. ഇയാളുടെ വെടിയേറ്റാണ് ഒരാള്‍ മരിച്ചത്. പൊലീസെത്തി ഇയാളെ വെടിവച്ചിടുകയായിരുന്നു.

തീവ്രവാദി ആക്രമണം അല്ലെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ സ്ഥലത്ത് ആക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്: ബി ബി സി