നേപ്പാള്‍ നിയമനിര്‍മാണ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ 75 ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.
അഞ്ചുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 61.7 ശതമാനം പേരാണ് വോട്ടുചെയ്തത്.കനത്ത സുരക്ഷയ്ക്കിടെയായിരുന്നു വോട്ടെടുപ്പ്. 60,000 സൈനികര്‍ ഉള്‍പ്പെടെ രണ്ടുലക്ഷം പേരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
ഒറ്റപ്പെട്ട അക്രമസംഭവങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഫലം ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സഭ പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കും.