ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചി അന്തരിച്ചു

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2013 (14:53 IST)
PRO
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം.

ദാവൂദിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു ഇഖ്‌ബാല്‍ മിര്‍ച്ചി. വിവിധ രാജ്യങ്ങളില്‍ ദാവൂദിന്റെ അധോലോക വാണിജ്യങ്ങളും ബന്ധങ്ങളും നിയന്ത്രിച്ചിരുന്നത് ഇഖ്ബാല്‍ മിര്‍ച്ചിയായിരുന്നു. കൂടുതലും ദാവൂദിനൊപ്പമായിരുന്നു ഇയാളുടെ സഹവാസം.

നിരവധി കൊലപാതക കേസുകളിലെ പ്രതിയായിരുന്ന മിര്‍ച്ചി ദുബൈയിലും ലണ്ടനിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജെ ഡെയുടെ കൊലപാതകം, ഐപിഎല്‍ വാതുവെപ്പ് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇഖ്ബാല്‍ മിര്‍ച്ചി.