ദക്ഷിണ സുഡാനില്‍ വിമത ആക്രമണം: 41 കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (13:12 IST)
PRO
ദക്ഷിണ സുഡാനില്‍ വിമത വിഭാഗം നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ 63 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒറ്റപ്പെട്ട മേഖലയായ ജോങ്‌ലിയില്‍ ആക്രമണം നടന്നത്.

പ്രദേശിക സേന തലവനായ ഡേവിഡ് യൗ യൗവിനെ പിന്തുണയ്ക്കുന്നവരാണ് ആക്രമണം നടത്തിയതെന്ന് ജോങ്‌ലി ഗവര്‍ണര്‍ അറിയിച്ചു.

രക്തരൂക്ഷിതമായ ആഭ്യന്തര കലാപത്തിനൊടുവില്‍ 2011ലാണ് സുഡാനില്‍ നിന്ന് ദക്ഷിണ സുഡാന്‍ രൂപീകൃതമായത്.