തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുഷറഫ്

Webdunia
ബുധന്‍, 27 മാര്‍ച്ച് 2013 (19:03 IST)
PRO
PRO
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. താന്‍ തിരിച്ച് പാകിസ്ഥാനിലെത്തിയത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. പാക്കിസ്ഥാനെ ശുദ്ധീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. തനിക്ക് ആരെയും ഭയമില്ല. ബേംനസീര്‍ ഭൂട്ടോയുടെ മരണത്തില്‍ തനിക്കു പങ്കില്ലെന്നും മുഷാറഫ് അറിയിച്ചു.

നാല് വര്‍ഷത്തിലേറെ ലണ്ടനിലും ദുബായിലുമായി പ്രവാസജീവിതം നയിച്ച മുഷറഫ് കഴിഞ്ഞ ഞായറാഴ്ചയാണ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. മുഷറഫിന്റെ തിരിച്ചുവരവിനെതിരേ താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. മുഷറഫിനെ നരകത്തില്‍ അയയ്ക്കുമെന്നായിരുന്നു താലിബാന്റെ ഭീഷണി.