തൂപ്പുകാരി ട്രെയിന്‍ ഓടിച്ച് കെട്ടിടത്തില്‍ കയറ്റി

Webdunia
വ്യാഴം, 17 ജനുവരി 2013 (12:47 IST)
PRO
PRO
റെയി‌ല്‍‌വെയിലെ തൂപ്പുകാരിയായ ഇരുപതുകാരി ട്രെയിന്‍ ഓടിച്ച് കെട്ടിത്തില്‍ കയറ്റി. സ്വീഡനിലെ സ്റ്റോക്‍ഹോമിലായിരുന്നു സംഭവം. യാത്രക്കാരാരുമില്ലാതെ നിറുത്തിയിട്ടിരുന്ന ട്രെയിനാണ് യുവതി ആരുമറിയാതെ ഓടിച്ചു പോയത്. സ്റ്റേഷനില്‍ നിന്ന് വണ്ടി നീങ്ങിത്തുടങ്ങിയ ശേഷമാണ് അധികൃതര്‍ ഇക്കാര്യം ശ്രദ്ധിച്ചത്.

അമിത വേഗത്തിലായിരുന്നു ഇവര്‍ ട്രെയിന്‍ ഓടിച്ചുപോയത്. പാളംതെറ്റിയശേഷം നൂറുമീറ്ററോളം മുന്നോട്ടുപോയി മൂന്ന് നിലകെട്ടിടത്തില്‍ ട്രെയിന്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. എന്‍‌ജിനില്‍ കുരുങ്ങിക്കിടന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു.

സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ യുവതിയെ പൊലീസ് ചോദ്യംചെയ്യും.