തീവ്രവാദ ക്യാമ്പുകള്‍ സൈന്യം തകര്‍ത്തു

Webdunia
ശനി, 25 മെയ് 2013 (15:16 IST)
PTI
PTI
നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോകൊ ഹരാമിനെതിരെ നൈജീരിയന്‍ സൈന്യം ആക്രമണം തുടങ്ങി.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗത്തുള്ള ഗ്രൂപ്പിന്റെ ഒട്ടനവധി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ചതായും സൈന്യം അവകാശപ്പെടുന്നു. ഇനിയും ഒട്ടനവധി ക്യാമ്പുകള്‍ തകര്‍ക്കേണ്ടാതായിട്ടുണ്ടെന്ന് നൈജീരിയന്‍ ബ്രിഗേഡിയര്‍ പറഞ്ഞു. തീവ്രവാദ സംഘടനയുടെ ക്യാമ്പുകള്‍ വളരെ ശക്ത്മാണെന്നും ക്യാമ്പുകളില്‍ ആശുപത്രിയടക്കമുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോകൊ ഗ്രൂപ്പിന് സ്വധീനമുള്ള യോബ്, ബോര്‍നൊ, ആട്മാവ തുടങ്ങിയ പ്രവിശ്യകളില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ ഏകദേശം രണ്ടായിരത്തോളം ജനങ്ങള്‍ ബോകൊ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്നു.