ഇറാഖില്‍ തീവ്രവാദ കുറ്റാരോപിതരായ 21 പേര്‍ക്ക് വധശിക്ഷ. രാജ്യത്തെ നീതി ന്യായ മന്ത്രാലയമാണ് മൂന്ന് വനിതകള്‍ അടങ്ങുന്ന പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നത്.
ഇറാഖില്‍ നടന്ന വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും സ്‌ഫോടന പരമ്പരകള്‍ക്ക് സഹായം ചെയ്തുവെന്നാതായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കുറ്റം. ഇറാഖി പ്രസിഡന്‍സി കൌണ്‍സില്‍ അംഗീകരിച്ചതിനുശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത്.
അമേരിക്കന്‍ അധിനിവേശ സമയത്ത് ഇറാഖില്‍ വധശിക്ഷ നിയമം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം വന്ന ഇറാഖി സര്‍ക്കാറാണ് വീണ്ടും വധശിക്ഷനിയമം ആരംഭിച്ചത്.