തീറ്റ മത്സരത്തിനിടെ അമിതമായി കെ എഫ് സി വിഭവങ്ങള്‍ കഴിച്ച മധ്യവയസ്കന്‍ മരിച്ചു

Webdunia
ഞായര്‍, 13 മാര്‍ച്ച് 2016 (02:29 IST)
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കെ എഫ് സി നടത്തിയ തീറ്റ മത്സരത്തിനിടെ മത്സരാര്‍ത്ഥിയായ മധ്യവയസ്‌കന്‍ മരിച്ചു. 45 വയസ്സുകാരനാണ് മരിച്ചത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
 
നിശ്ചിത സമയത്തിനുള്ളില്‍  കെ എഫ് സി വിഭവം കഴിച്ചു തീര്‍ക്കണമെന്നായിരുന്നു മത്സരം. അമിതമായി മാംസം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.