ഖത്തറില്‍ തുറന്ന താലിബാന്‍ ഓഫിസിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം വേണമെന്ന് അഫ്ഗാനിസ്ഥാന്‍.
തലസ്ഥാനമായ ദോഹയില്‍ താലിബാന്‍ തുറന്ന ഓഫീസ് അവരുടെ എംബസിയായി പ്രഖ്യാപിക്കുകയും താലിബാന്റെ പതാക ഉയര്‍ത്തുകയും ഓഫീസിന് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് നാമനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിച്ചതിനാലാണ് അഫ്ഗാനിസ്ഥാന്‍ എംബസി ഓഫീസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ മാത്രമായിട്ടാണ് ഓഫീസ് തുറന്നതെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ പറയുന്നത്. രാജ്യത്ത് സമാധാനം സൃഷ്ടിക്കാന്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ ഇപ്പോഴും തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.