താലിബാനെ സഹായിക്കുന്നില്ല: നെജാദ്

Webdunia
ഇറാന്‍ താലിബാന്‍ ഭീകരര്‍ക്ക് സഹായം ചെയ്യുന്നു എന്ന വാര്‍ത്ത പ്രസിഡന്‍റ് മഹമ്മൂദ് അഹമ്മദി നെജാദ് ചൊവ്വാഴ്ച നിഷേധിച്ചു.

ഇറാന്‍ താലിബാനെ സഹായിക്കുന്നു എന്ന ആരോപണം തെറ്റാണ്. അഫ്ഗാനിലിലെ രാഷ്ട്രീയ പ്രക്രിയയെ സഹായിക്കാന്‍ ഇറാന്‍ എല്ലാ സൈനിക ശക്തിയും ഉപയോഗിക്കും- നെജാദ് പറഞ്ഞു.

അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീസ് കര്‍സായിയുമൊത്തുള്ള ഒരു മാധ്യമ സമ്മേളനത്തിലാണ് നെജാദ് ആരോപണങ്ങള്‍ നിഷേധിച്ചത്.

ഇറാന്‍ താലിബാന് ആയുധങ്ങളും പരിശീലന സൌകര്യങ്ങളും ഒരുക്കുന്നു എന്ന് അമേരിക്കയും ബ്രിട്ടണും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.