തസ്കിന് അറസ്റ്റ് വാറണ്ട്

Webdunia
പുറത്താക്കപ്പെട്ട തായ് പ്രധാനമന്ത്രി തസ്കിന്‍ ഷിനവാത്രയ്ക്കെതിരെ രാജ്യത്തെ പരമോന്നത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

തസ്കിനും ഭാര്യയും അഴിമതി കേസുകളുടെ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാവാത്തതിനാലാണ് വാറണ്ട്. തസ്കിനും ഭാര്യയും സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ഭൂമി സ്വന്തമാക്കിയ കേസിലാണ് ഹാജരാവാതിരുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന പട്ടാള അട്ടിമറിയിലാണ് തസ്കിന്‍ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്. തുടര്‍ന്ന് പ്രധാനമായും ബ്രിട്ടണിലാണ് തങ്ങി വരുന്നത്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ് തസ്കിന്‍റെ വാദം.

അടുത്തകാലത്ത്, പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്ബ് സ്വന്തമാക്കിയതിലൂടെ തസ്കിന്‍ ശ്രദ്ധേയനായിരുന്നു.