തന്നെ വഞ്ചിച്ച കാമുകിയെ ജീവനോടെ കത്തിച്ച് കാമുകന്റെ പ്രതികാരം!

ചൊവ്വ, 31 മെയ് 2016 (15:35 IST)
തന്നെ വഞ്ചിച്ച കാമുകിയെ കാമുകന്‍ ജീവനോടെ കത്തിച്ചു. കാമുകനെ കണ്ടതിനെ തുടര്‍ന്ന് അതിവേഗത്തില്‍ കാര്‍ ഓടിച്ചുപോയ യുവതിയെ പിന്തുടര്‍ന്നെത്തിയാണ് കാമുകനായ വിന്‍സെനോ കൊലപാതകം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
റോം സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സാറ ഡി പിയാട്രന്‍ടോണിയോയെയാണ് മുന്‍ കാമുകനായ വിന്‍സെന്‍സോ പദുവാനോ തീകൊടുത്ത് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയത്. 
 
സാറയുടെ മുഖത്ത് ഇയാള്‍ ആല്‍ക്കഹോള്‍ ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീകൊടുക്കുകയായിരുന്നുയെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യം ഇയാള് കുറ്റം സമ്മതിച്ചില്ല. എന്നാല്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് തന്നെ ഉപേക്ഷിച്ചു പോയതിനാല്‍ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക