ഡാവിന്‍ഞ്ചി കോഡിനെ തകര്‍ക്കാന്‍ ഇന്‍‌ഫേണോ!

Webdunia
വ്യാഴം, 16 മെയ് 2013 (14:47 IST)
PRO
PRO
ഡാവിന്‍ഞ്ചി കോഡിലൂടെ ലോകപ്രശസ്തനായ ഡാന്‍ ബ്രൗണിന്‍െറ പുതിയ നോവലായ ഇന്‍ഫേണോ വില്‍പനയില്‍ റെക്കോഡുകള്‍ ഭേദിക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തിന് ‘ഹാരിപോട്ടര്‍’ നോവല്‍ പരമ്പരയേക്കാള്‍ മുന്‍‌കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.

രഹസ്യങ്ങളും രഹസ്യകോഡുകളും സൂക്ഷ്മമായി ഒളിപ്പിച്ചുവെക്കുന്ന തന്‍െറ രചനാസങ്കേതം പുതു നോവലിലും നോവലിസ്റ്റ് സമര്‍ഥമായി അവലംബിക്കുന്നതായി നിരൂപകര്‍ വിലയിരുത്തി. അതേസമയം നോവല്‍ എന്നതിനേക്കാള്‍ ചലച്ചിത്ര തിരക്കഥയുടെ രൂപമാണ് ഇന്‍ഫേണോക്കെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.