ജീന്‍സ് ധരിച്ച സഹോദരിയെ പൊലീസുകാരന്‍ കൊന്നു

Webdunia
ശനി, 21 ജൂലൈ 2012 (14:22 IST)
PRO
PRO
ജീന്‍സ് ധരിച്ചതിന് പാകിസ്ഥാനി പൊലീസുകാരന്‍ സഹോദരിയെ വെടിവച്ചുകൊന്നു. കിഴക്കന്‍ പാകിസ്ഥാനിലാണ് സംഭവം. കോണ്‍സ്റ്റബിള്‍ ആയ അസദ് അലിയാണ് സഹോദരി നജ്മ ബീബിയെ (22) വെടിവച്ചുകൊന്നത്.

ജീന്‍സ് ‘പുരുഷന്മാരുടെ വേഷം’ ആണെന്നായിരുന്നു അലിയുടെ നിലപാട്. ഇതേച്ചൊല്ലി ഇയാള്‍ നജ്മയുമായി പല തവണ വഴക്കിട്ടിട്ടുണ്ട്. ജീന്‍സും ട്രൌസറും ധരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് അലി ഈയിടെ സഹോദരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സഹോദരനെതിരെ പൊലീസില്‍ പരാതി നല്‍കിയ നജ്മ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പരാതി ഗൌരവമായി എടുത്തില്ല.

കൊലയ്ക്ക് പിന്നാലെ കടന്നുകളഞ്ഞ അലിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.