ജാഫ്ന സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെതിരെ പ്രതിഷേധം

Webdunia
ശനി, 16 നവം‌ബര്‍ 2013 (15:55 IST)
PRO
കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിനിടെ (ചോഗം)​ തമിഴ് ഭൂരിപക്ഷ പ്രദേശമായ ജാഫ്ന സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെതിരെ ശക്തമായ പ്രതിഷേധം.

യുദ്ധത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ ഉറ്റവരെ തിരിച്ചുതരണമെന്നാവശ്യപ്പെട്ട് പ്രധാനമായും സ്ത്രീകളുടെ നേതൃത്വത്തില്‍ തമിഴരര്‍ അദ്ദേഹത്തിനെതിരെ പ്രകടനം നടത്തി. അദ്ദേഹത്തിന്റെ കാറിനുനരെ പാഞ്ഞടുത്ത സ്ത്രീകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കാണാതായവരുടെ ഫോട്ടോകള്‍ ഇവള്‍ വാഹനങ്ങളിള്‍ പതിപ്പിച്ചു.

മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതിയുടെയും പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യാന്തര തലത്തില്‍തന്നെ വിമര്‍ശനം നേരിടുമ്പോള്‍ കാമറോണ്‍ ശ്രീലങ്കയിലെത്തിയതിനെതിരെയായിരുന്നു പ്രതിഷേധം.