പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്‍റെ ഡോക്‌ടറെ പ്രതി ചേര്‍ക്കണമോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ലൊസാഞ്ചല്‍സ് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ജാക്സന്റെ കുടുംബ ഡോക്ടര്‍ കോണ്‍റാഡ് മുറെ ബോധം കെടുത്തുന്നതിനുള്ള ശക്‌തമായ പ്രൊപ്പോഫോള്‍ എന്ന മരുന്ന് അമിതമായി നല്‍കിയതാണു ജാക്സന്‍റെ മരണത്തിനിടയാക്കിത് എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. രാത്രി ഉറങ്ങുന്നതിനു മുന്‍പ് 50 മില്ലിഗ്രാം പ്രൊപ്പോഫോള്‍ വീതം ആറാഴ്ചയായി ജാക്സനു നല്‍കിയിരുന്നതായി ഡോ കോണ്‍റാഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിരുന്നു.
പോപ് രാജാവ് മൈക്കല്‍ ജാക്സന്‍റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതാഇ ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ജാക്സന്‍റെ ഫിസിഷ്യനായിരുന്ന ഡോ. കോണാര്‍ഡ് മുറേയ്ക്കെതിരെ ലോസ്‌എയ്ചല്‍സ് പൊലീസ് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്‌ടറെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ലൊസാഞ്ചല്‍സ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.