ജയിലില്‍ ലാദന്റെ ഭാര്യമാര്‍ ഏറ്റുമുട്ടി!

Webdunia
വെള്ളി, 16 മാര്‍ച്ച് 2012 (09:24 IST)
PRO
PRO
അമേരിക്കന്‍ സേനയാല്‍ കൊല്ലപ്പെട്ട അല്‍‌ഖ്വൈദാ നേതാവ് ഒസാമാ ബിന്‍‌ലാദന്റെ ഭാര്യമാര്‍ പാകിസ്ഥാന്റെ തലസ്ഥാന നഗരിലെ ജയിലില്‍ ഏറ്റുമുട്ടി. മൂത്ത ഭാര്യയായ ഖരിയ സബേര്‍ ഒറ്റുകൊടുത്തതിനാലാണ് ബിന്‍‌ലാദന്‍ കൊല്ലപ്പെട്ടത് എന്ന് ഇളയ ഭാര്യ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഏറ്റുമുട്ടിയത്. ഖരിയയ്ക്ക് 61 വയസുണ്ട്, ഇളയ ഭാര്യയായ അമല്‍ അല്‍ സദായ്ക്ക് 29 വയസും.

മുഖത്തടിച്ചും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചും പരസ്പരം വാഗ്‌വാദത്തിലേര്‍പ്പെട്ട ഇവരെ ശാന്തരാക്കാന്‍ ജയില്‍ ഗാര്‍ഡുമാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ബിന്‍ലാദനെ കൊലയ്ക്ക് കൊടുത്തത് ഖരിയയാണെന്ന് എന്ന്‌ അമല്‍ ആരോപിച്ചപ്പോള്‍, ബിന്‍ലാദനെ മയക്കിയ വേശ്യയാണ് അമലെന്ന് എന്ന്‌ ഖരിയയും തിരിച്ചടച്ചു.

ജയിലിനുള്ളില്‍ ഖരിയയ്ക്കും അമലിനും പരസ്പരം കാണാന്‍ അവസരം കൊടുക്കരുത് എന്നാണ് ഗാര്‍ഡുമാര്‍ക്കു ജയില്‍ വാര്‍ഡന്‍ ഇപ്പോള്‍ നല്‍‌കിയിരിക്കുന്ന നിര്‍ദേശം.

പതിനേഴാം വയസില്‍ തുടങ്ങിയതാണ് ബിന്‍‌ലാദന്റെ വിവാഹ ഹോബി. 1974-ലാണ് ലാദന്റെ ആദ്യ വിവാഹം. നജ്‌വ ഗാനെം എന്ന ഈ ഭാര്യയെ ലാദന്‍ 2001-ല്‍ മൊഴി ചൊല്ലി. ഖദീജ ഷരീഫ് (വിവാഹം 1983, മൊഴിചൊല്ലല്‍ 1990), ഖൈരിയ സബര്‍ (1985), ഷിഹാം സബര്‍ (1987), അമല്‍ അല്‍ സദാ (2000) എന്നിവരടക്കം 6 ഭാര്യമാര്‍ ബിന്‍‌ലാദന് ഉണ്ടായിരുന്നു.

English Summary: Ladan's eldest and youngest wives, 61-year-old Khairiah Saber from Saudi Arabia and 29-year-old Yemeni Amal Ahmed Abdul Fatah, recently had to be separated during a fight in a Pakistan prison.