ജപ്പാനില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പ്

Webdunia
വ്യാഴം, 7 ഏപ്രില്‍ 2011 (20:49 IST)
PRO
PRO
ഭൂകമ്പവും സുനാമിയും നാശംവിതച്ച ജപ്പാനില്‍ വീണ്ടും ഭൂചലനം. ടോക്യോയിലാണ്‌ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടത്‌. റിക്‌ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തി.

ആള്‍നാശമില്ലെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ മെക്‌സിക്കോയിലും ഭൂചലനമുണ്ടായിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി.

ടോക്കിയോയുടെ തീരദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.