ജഡ്ജിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Webdunia
ശനി, 14 ഡിസം‌ബര്‍ 2013 (09:30 IST)
PRO
ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ കലാപം വര്‍ധിക്കുന്നു. അക്രമികള്‍ ജഡ്ജിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.

അലി എന്ന ജഡ്ജിയെയാണ് സരശക്തി ഗ്രാമത്തിലെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തെരുവിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ജമാഅത്തെ-അവാമി ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. മറ്റു രാഷ്ട്രീയ കക്ഷികളുടെ സ്ഥാപനങ്ങള്‍ക്ക് ബോംബെറിഞ്ഞ ജമാ അത്തെ ഇസ്ലാമിക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും വ്യാപകമായി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. "മിര്‍പുരിലെ അറവുകാര"നെന്ന് അറിയപ്പെട്ട മൊല്ലയെ വ്യാഴാഴ്ച രാത്രിയാണ് തൂക്കിലേറ്റിയത്. ശിക്ഷാവിധിക്കെതിരെ മൊല്ല സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് വിധി നടപ്പാക്കിയത്. മറ്റു രാഷ്ട്രീയ കക്ഷികളുടെ സ്ഥാപനങ്ങള്‍ക്ക് ബോംബെറിഞ്ഞ ജമാ അത്തെ ഇസ്ലാമിക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും വ്യാപകമായി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥിവിഭാഗം ഛാത്ര ശിബിര്‍ ആണ് കലാപം അഴിച്ചുവിടുന്നത്. വീടുകളും കടകളും കൊള്ളയടിച്ച സംഘം വസ്തുവകകള്‍ വ്യാപകമായി നശിപ്പിച്ചു.