സ്പെയിനിലെ മാഡ്രിഡിലാണ് ക്രൂരകൃത്യം നടന്നത്. രഹസ്യബന്ധത്തില്‍ പിറന്ന കുഞ്ഞിനെ അമ്മ തന്നെ വീട്ടില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ സ്ഥിതി ഗുരുതരമാണ്.
35 കാരിയാണ് ക്രിസ്മസ് തലേന്ന് വീട്ടിലെ അടുക്കളയില്‍ പ്രസവിച്ചത്. ആരും അറിയാതെ കുഞ്ഞിനെ ജീന്‍സില്‍ പൊതിഞ്ഞ് ഏഴടി ഉയരത്തില്‍ നിന്ന് ജനാല വഴി താഴേക്കെറിഞ്ഞു.
യുവതി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. പ്രസവശേഷം യുവതിയ്ക്ക് അമിതരക്തസ്രാവം ഉണ്ടായപ്പോഴാണ് ഇവര്‍ വിവരമറിഞ്ഞത്. കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതിന് യുവതിയ്ക്കെതിരെ കേസെടുത്തു.