ചൊവ്വാ ഗ്രഹത്തിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്ക് ഫത്‌വ പുറപ്പെടുവിച്ച് ഇസ്ലാം. യുഎഇ ജനറല്‍ അഥോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റിന്റെ കീഴിലുള്ള ഫത്‌വ കമ്മിറ്റി ആണ് ഈ ഫത്‌വ പുറപ്പെടുവിച്ചിട്ടിരിക്കുന്നത്.
ചൊവ്വയിലേക്കുള്ള വണ്‍-വേ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു.
ഇത്തരം യാത്രകള്‍ ഇസ്ലാമിന് നീതികരിക്കാന്‍ സാധിക്കില്ല. ചൊവ്വയിലേക്ക് പുറപ്പെടുന്നവര്‍ അവിടെ ജീവനോടെയിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അങ്ങനെ ഒരു യാത്ര ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്ന് ഇവര്‍ പറയുന്നു.
ആത്മഹത്യ ഇസ്ലാമില്‍ വിലക്കപ്പെട്ട പ്രവര്‍ത്തിയാണ്.