ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: 26 മരണം

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2012 (16:51 IST)
PRO
PRO
തെക്ക് വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 26 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട 21 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ചൈനയിലെ സിഹ്വാന്‍ പ്രവിശ്യയിലെ ഒരു ഖനിയിലാണ് സ്‌ഫോടനം നടന്നത്.

154 പേര്‍ ജോലി ചെയ്യുന്ന ഖനിയില്‍ വ്യാഴാഴ്‌ച വൈകുന്നേരമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ 107 പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. ഖനിയില്‍ ചൂട് 80തിനും 90നും ഇടയിലായതിനാല്‍ രക്ഷപ്രവര്‍ത്തനം ഏറെ പ്രയാസമാണ്.

ഓക്സിജന്‍നുമായി ഫയര്‍ഫോഴ്‌സും പൊലീസും ഖനിയില്‍ രക്ഷപ്രവര്‍ത്തനം നടത്തുകയാണ്. ബാക്കിയുള്ള തൊഴിലാളികളെ ഖനിയില്‍ നിന്ന് പുറത്തെടുക്കാന്‍ ഏറെ പ്രയാസകരമാണെന്നാണ് ഫയര്‍ഫോഴ്‌സ് അധികാരികള്‍ പറയുന്നത്.