ചര്‍ച്ച പരാജയം; യുഎന്‍ പ്രതിനിധി സിറിയന്‍ ജനതയോട് മാപ്പ് പറഞ്ഞു

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2014 (13:38 IST)
PRO
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ നടന്ന രണ്ടാം ഘട്ട സിറിയന്‍ സമാധാന ചര്‍ച്ച തീരുമാനമാകതെ പിരിഞ്ഞതില്‍ യുഎന്‍ അറബ് ലീഗ് ദൂതന്‍ ലക്ദര്‍ ബ്രഹ്മി സിറിയന്‍ ജനതയോട് മാപ്പ് പറഞ്ഞു.

മൂന്നാം ഘട്ട സമാധാനചര്‍ച്ചക്ക് തീയതി പോലും നിര്‍ണ്ണയിക്കാന്‍ കഴിയാതെയാണ് സമാധാന ചര്‍ച്ച അലസി പിരിഞ്ഞത്. തുടര്‍ന്ന് സിറിയില്‍ ജനങ്ങള്‍ കുരുതിക്കിരയാവുമ്പോള്‍ ചര്‍ച്ച സ്തംഭിച്ചതിനാണ് അദ്ദേഹം മാപ്പ് ചോദിച്ചത്. ഇരുപക്ഷവും തിരിച്ചുപോയശേഷം സ്വന്തം നിലപാടിനെ സംബന്ധിച്ചും ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ഒരിക്കല്‍ കൂടി ഗാഢമായി ചിന്തിക്കണമെന്ന് ബ്രഹ്മി പറഞ്ഞു.

തീയതി നിര്‍ണയിച്ചില്ലെങ്കിലും മൂന്നാംഘട്ട സമാധാനചര്‍ച്ചയിലാണ് അടുത്ത പ്രതീക്ഷയെന്നും സ്ഥിതിഗതികള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ധരിപ്പിക്കുമെന്നും ബ്രഹ്മി അറിയിച്ചു.