ചന്ദ്രന്‍ ഒന്നല്ല രണ്ടായിരുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ

Webdunia
ഞായര്‍, 7 ജൂലൈ 2013 (16:05 IST)
PTI
PTI
ചന്ദ്രന്‍ ഒന്നല്ല രണ്ടായിരുന്നുവെന്നാണ് സാന്റാക്രൂസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പ്രഫസര്‍ എറിക്‌ ആസ്പര്‍ഗിന്റെ വാദം. അതായത് രണ്ടു ചന്ദ്രന്മാരില്‍ അവശേഷിക്കുന്ന ഒന്നിനെയാണ്‌ നാം ഇന്നു കാണുന്നത്.

രണ്ടാമത്തെ ചന്ദ്രന് ഏതാനും ദശലക്ഷ വര്‍ഷങ്ങളെ നിലനിന്നിരുന്നുള്ളൂയെന്നും ഇന്നു കാണുന്ന ചന്ദ്രനില്‍ പൂര്‍വ ചന്ദ്രന്റെ ശേഷിപ്പുകളുണ്ടെന്നും എറിക്‌ പറയുന്നു. ചന്ദ്രനിലെ അഗാധഗര്‍ത്തങ്ങളും പര്‍വതങ്ങളും അതിന് തെളിവാണെന്നും എറിക്‌ കൂട്ടിച്ചേര്‍ത്തു.

രണ്ട് ചന്ദ്രനും ഭൂമിയെ ഇതേ വേഗത്തിലും അകലത്തിലും ഭ്രമണം ചെയ്‌തിരിക്കാം എന്നാണ്‌ എറികിന്റെ നിഗമനം. സൗരയൂഥത്തില്‍ മുമ്പുണ്ടായിരുന്ന ഇരുപതോളം ഗ്രഹങ്ങളില്‍ എട്ടെണ്ണം മാത്രമേ ഇന്ന്‌ അവശേഷിക്കുന്നുള്ളു. ബാക്കിയൊക്കെ നശിച്ചുപോയി.

സെപ്റ്റംബറില്‍ ലണ്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ എറിക് തന്റെ പുതിയ കണ്ടെത്തല്‍ അവതരിപ്പിക്കും.