ഗൂഗിളിന്റെ ‘ഇന്ത്യ മാപ്പ്‌സ്’ മത്സരം: ആകര്‍ഷകമായ സമ്മാനങ്ങള്‍!

Webdunia
വെള്ളി, 8 ഫെബ്രുവരി 2013 (10:19 IST)
PRO
PRO
ഗൂഗിള്‍ ഇന്ത്യ മാപ്പിംഗ് മത്സരം നടത്തുന്നു. മാപ്പത്തോണ്‍ 2013 എന്നാണ് മത്സരത്തിന്റെ പേര്. ഗൂഗിള്‍ മാപ്പ്‌സ് ഓഫ് ഇന്ത്യ കൂടുതല്‍ സവിശേഷതകളോടെ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമാ‍യാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് ഗൂളിള്‍ ഇന്ത്യയില്‍ ഇങ്ങനെ ഒരു മത്സരം നടത്തുന്നത്.

ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 25 വരെയാണ് മത്സരം. റജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്ന ആദ്യത്തെ 1000 മാപ്പര്‍മാര്‍ക്ക് സമ്മാനങ്ങളുമുണ്ട്. ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍, ഗിഫ്റ്റ് വൌച്ചര്‍, തുടങ്ങിയവയാണ് സമ്മാനങ്ങള്‍.

ഗൂഗിള്‍ മാപ്പ് മേക്കര്‍ വഴിയാണ് മത്സരാര്‍ത്ഥികള്‍ മാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടത്. സാറ്റ്ലൈറ്റ് ഇമേജറി വഴിയോ ഉപയോക്താക്കളുടെ പ്രാദേശിക അറിവ് വച്ചോ ഗൂളിള്‍ മാപ്പുകള്‍ അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ മാപ്പ് മേക്കര്‍ ഉപയോഗിക്കുന്നത്.

മത്സരാര്‍ത്ഥികള്‍ ചേര്‍ക്കുന്ന വിവരങ്ങളും സവിശേഷതകളും ഗൂളിള്‍ പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം മാപ്പില്‍ ഉള്‍പ്പെടുത്തും.