ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കുന്ന ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നു; ഒരു ടണ്‍ ഭാരമുള്ള ഇത് എവിടെയും വീഴാം

Webdunia
വെള്ളി, 8 നവം‌ബര്‍ 2013 (09:19 IST)
PRO
ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച ഒരു ടണ്‍ ഭാരമുള്ള കൃത്രിമോപഗ്രഹം രണ്ടുദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും വീഴാമെന്ന് മാധ്യമ റിപ്പോര്‍ട്ട്.

ഭൗമഗുരുത്വാകര്‍ഷണ മണ്ഡലം നിരീക്ഷിക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച ഗ്രാവിറ്റി ഫീല്‍ഡ് ആന്‍ഡ് സ്റ്റെഡി സ്റ്റേറ്റ് ഓഷന്‍ സര്‍ക്കുലേഷന്‍ എക്‌സ്‌പ്ലോറര്‍ ആണ് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരാശരി നാലുകിലോമീറ്റര്‍ വീതം ഉപഗ്രഹം താഴേക്ക് -അടുത്ത പേജ്

PRO
2009 മാര്‍ച്ചില്‍ ആണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹം ദൗത്യം പൂര്‍ത്തിയാക്കിയതായും ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമെന്നും ഇഎസ്എ. കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ഭൂമിയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നതായും അതിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. ദിവസം ശരാശരി നാലുകിലോമീറ്റര്‍ വീതം ഉപഗ്രഹം താഴേക്ക് നീങ്ങുകയാണെത്രെ

നാസയുടെ ഉപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിച്ചതോടെയാണ് ആശങ്ക ഒഴിവായത്. മാസങ്ങള്‍ക്ക് ശേഷം റഷ്യ ചൊവ്വയിലേക്ക് വിക്ഷേപിച്ച ഉപഗ്രഹവും തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് പസഫിക്കിലാണ് പതിച്ചത്. ഇപ്പോള്‍ ഭൂമിയിലേക്ക് വരുന്ന ഉപഗ്രഹത്തെ ഭൂമിയില്‍ പതിക്കും മുമ്പ് തകര്‍ക്കാന്‍ കഴിയുമോയെന്ന് ചിന്തിക്കുകയാണ് ശാസ്ത്രഞ്ജര്‍.