ഗര്‍ഭനിരോധന ഗുളിക കഴിച്ച് 20 മരണം

Webdunia
ബുധന്‍, 27 മാര്‍ച്ച് 2013 (18:08 IST)
PRO
PRO
ഗര്‍ഭനിരോധന ഗുളികകള്‍ ഫ്രാന്‍സില്‍ ഓരോ വര്‍ഷവും നിരവധി ആളുകളെ കൊന്നുടുക്കുന്നതായി കണ്ടെത്തല്‍. ഓരോ വര്‍ഷവും ഫ്രാന്‍സില്‍ 20 ഓളം പേരാണ് ഇതുമൂലം മരിക്കുന്നത് എന്നാണ് കണക്ക്.

2,500 ഓളം പേര്‍ക്ക് ഈ ഗുളികകള്‍ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.

നാഷണല്‍ ഏജന്‍സി ഓഫ് ഡ്രഗ്സ് ആന്റ് ഹെല്‍ത്ത് പ്രോഡക്ടസ് ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഇവിടെ 60 ശതമാനത്തോളം സ്ത്രീകളും ഇതുപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.