കോടതിയില്‍ പ്രതി അഭിഭാഷകനെ വെടിവച്ചുകൊന്നു

Webdunia
ചൊവ്വ, 22 ജനുവരി 2013 (16:30 IST)
PRO
പ്രതി കോടതിയില്‍ അഭിഭാഷകനടക്കം രണ്ടുപേരെ വെടിവച്ചുകൊന്നു. ഫിലിപ്പൈന്‍സിലാണ് സംഭവം. കേബു നഗരത്തിലെ ഒരു കോടതിയിലാണ് കനേഡിയനായ പ്രതി അക്രമാസക്തനായത്.

തോക്ക് വസ്ത്രത്തിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച് കോടതിയിലെത്തിയ പ്രതി തനിക്കെതിരെ പരാതി നല്‍കിയ ഡോക്ടറെയും ഡോക്ടറുടെ അഭിഭാഷകനെയും വെടിവയ്ക്കുകയായിരുന്നു.

മറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാള്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‌.