കൊലപാതകം: ദുബായിയില്‍ മലയാളിയെ അറസ്റ്റ് ചെയ്തു

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (13:03 IST)
PRO
ദുബായിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകൃഷ്ണന്‍ നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സഹപ്രവര്‍ത്തകനായിരുന്ന മധ്യപ്രദേശ് സ്വദേശി മുഹമദ് ഹഖിനെ ശ്യാംകൃഷ്ണന്‍ നായര്‍ തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്.എയര്‍കണ്ടിഷന്‍ കമ്പനിയിലെ ജീവനക്കാരായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം അടിപിടിയുടെ വക്കിലെത്തിയപ്പോള്‍ മറ്റുള്ളവര്‍ ഇരുവരെയും പിന്തിരിപ്പിച്ചു.

എന്നാല്‍ മുറിയിലേക്ക് പോയ ഹഖിനെ പിന്തുടര്‍ന്ന് എത്തിയ ശ്യാംകൃഷ്ണന്‍ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ മുഹമ്മദ് ഹഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.