റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഒരു നരഭോജി അറസ്റ്റില്‍. മോസ്കോ നഗരത്തില്‍ പലയിടങ്ങളായി കണ്ടെത്തിയ മനുഷ്യ ശരീര ഭാഗങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. കൊല്ലപ്പെട്ടത് അറസ്റ്റിലായ ആളുടെ സുഹൃത്ത് ആണെന്ന് പൊലീസ് കരുതുന്നു.
ഇയാളുടെ വീട്ടില്‍ നിന്ന് പകുതി ഭക്ഷിച്ച മനുഷ്യ ആന്തരികാവയവങ്ങളുടെ ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി. ഫ്രിഡ്ജില്‍ മനുഷ്യന്റെ കരള്‍ കൊണ്ട് ഉണ്ടാക്കിയ സ്റ്റൂവും ഉണ്ടായിരുന്നു.
അറസ്റ്റിലായ ആള് മനോരോഗിയാണെന്നാണ് സൂചന. ഇയാളുടെയും കൊല്ലപ്പെട്ട ആളുടെയും വ്യക്തിവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കൊല്ലപ്പെട്ടയാളുടെ ശരീര ഭാഗങ്ങളെല്ലാം മോസ്ക്വാ നദിയില്‍ നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് മോസ്കോ നഗരത്തിനു പടിഞ്ഞാറ് നദിയില്‍ മധ്യവയസ്സുള്ള ഒരാളുടെ തല കണ്ടെത്തിയത്. മെയ് രണ്ടിന് ഒരു കൈയും രണ്ട് പാദങ്ങളും നദിയില്‍ കണ്ടെത്തി.