കുടുംബ വഴക്കിലൂടെ ഭീകരാക്രമണ പദ്ധതി പൊളിഞ്ഞു!

Webdunia
ശനി, 21 ജൂലൈ 2012 (10:04 IST)
PRO
PRO
മാഞ്ചസ്റ്ററിലെ ജൂതകേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ദമ്പതികള്‍ക്ക് യു കെയില്‍ ജയില്‍ ശിക്ഷ. പാക് വംശജരായ മുസ്ലിം ദമ്പതികള്‍ക്കാണ് എട്ട് വര്‍ഷം വീതം ജയില്‍ ശിക്ഷ ലഭിച്ചത്. മുഹമ്മദ് സാജിദ് ഖാനും(38)‍, ഭാര്യ ഷാസ്ത(34)യ്ക്കുമാണ് ശിക്ഷ ലഭിച്ചത്.

ദമ്പതികള്‍ തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. 2011 ജൂലൈയില്‍ ആയിരുന്നു സംഭവം. വഴക്ക് മൂത്തപ്പോള്‍ ഷാസ്തയുടെ പിതാവിനെ സാജിദ് ഖാന്‍ തല്ലി. ഇതേക്കുറിച്ച് അന്വേഷിച്ച പൊലീസിനോട് ഭര്‍ത്താവ് ഭീകരവാദിയാണെന്ന് ഷാസ്ത മൊഴി നല്‍കി. ഷാസ്തയുടെ സഹോദരന്മാരും പൊലീസോട് ഇക്കാര്യം പറഞ്ഞു.

സാജിദ് ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആക്രമണ പദ്ധതിയുടെ തെളിവുകള്‍ പൊലീസ് കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് ദമ്പതികള്‍ അറസ്റ്റിലായത്. ഒരു മുസ്ലിം ഡേറ്റിംഗ് വെബ്സൈറ്റിലൂടെ പരിചയപ്പെട്ടാണ് ഇവര്‍ വിവാഹിതരായത്.