ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ്-ഉന്‍ വീണ്ടും ഉത്തര്‍ കൊറിയയുടെ ഭരണധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായി നില്‍ക്കന്‍ ആര്‍ക്കും ധൈര്യമില്ലതിരുന്നതിനാല്‍ ഏകപക്ഷീയമായണ് കിം തെരഞ്ഞെടുക്കപ്പെട്ടത്.
കിമ്മിനെതിരെ മത്സരിച്ചാല്‍ തലവെട്ടും എന്നറിയാവുന്നതിനാലാണ് ആരും മത്സരത്തിനൊരുമ്പെടാതിരുന്നതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ പുതിയ തെരഞ്ഞെടുപ്പിനെ പരിഹസിച്ചു. 2011 ഡിസംബറിലാണ് കിം അധികാരമേറ്റത്.
ഉത്തരകൊറിയന്‍ പാര്‍ലമെന്റായ സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് എല്ലാ മണ്ഡലത്തിലും നേരത്തേ നിശ്‌ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം നിര്‍ത്തി കഴിഞ്ഞമാസം തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.