കാശ്മീര്‍ സമരത്തിന് പിന്തുണയുമായി പാകിസ്ഥാന്‍ പാര്‍ലമെന്റ്

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2013 (17:01 IST)
PRO
പാകിസ്ഥാന്‍ പാര്‍ലമെന്റായ നാഷനല്‍ അസംബ്ലി കശ്മീരിലെ ജനതയുടെ സമരത്തിനു പിന്തുണ നല്‍കുന്നുവെന്ന പ്രമേയം പാസാക്കി.

യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളിലൂടെ കശ്മീരിലെ ജനങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സ്വയംനിര്‍ണയാവകാശം സ്ഥാപിച്ചുകിട്ടുന്നതിന്‌ അവര്‍ നടത്തുന്ന പ്രക്ഷോഭത്തിന്‌ നയതന്ത്ര, രാഷ്ട്രീയ, ധാര്‍മിക പിന്തുണ തുടരുമെന്ന്‌ പ്രമേയം വ്യക്‌തമാക്കി. ഇന്ത്യ പ്രകോപനമൊന്നുമില്ലാതെ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ ആക്രമണം നടത്തിയതായി കുറ്റപ്പെടുത്തുകയും ചെയ്‌തു.

പാക്കിസ്ഥാനിലേക്കുള്ള ബസ്‌ തടയാന്‍ ശ്രമിച്ച സംഭവത്തെയും ന്യൂഡല്‍ഹിയില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍, പിഐഎ ഓഫിസുകള്‍ എന്നിവയ്ക്കു നേരെ നടന്ന ആക്രമണത്തെയും അസംബ്ലി അപലപിച്ചു.