കാറിലെ കാമാവേശം ഒടുവില്‍ കാറപകടമായി; കാമുകന്റെ ജീവനും പോയി

Webdunia
ശനി, 30 നവം‌ബര്‍ 2013 (12:28 IST)
PRO
പിറന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു ബ്രാ‍ന്‍ഡം ബെര്‍മാനും കാമുകിയായ ബ്രിട്ട്നി ലാമും. പക്ഷേ ഓടിക്കൊണ്ടിരുന്ന കാറില്‍ ബ്രാന്‍ഡം കാണിച്ച കാമവേശം അയാളുടെ തന്നെ ജീവന്‍ എടുത്തു.

ആഘോഷങ്ങള്‍ അടിപൊളിയാക്കാനുറച്ച ബ്രിട്ട്നി ബിക്കിനിയാണ് ധരിച്ചിരുന്നത്. ബ്രിട്ട്നിയാണ് കാറോടിച്ചതും. ബ്രിട്ട്നിയോടൊപ്പം ബ്രാന്‍ഡം മുസീറ്റില്‍ തന്നെയുണ്ടായിരുന്നു. ഈ സമയത്താണ് അതിരുവിട്ട തമാശ ബ്രാന്‍ഡം ചെയ്തത്. ഇയാള്‍ ബ്രിട്ട്‌നിയെ തുടരെ ചുംബിക്കുകയും ബിക്കിനി ടോപ്പിന്റെ കെട്ട് അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ബിക്കിനി ടോപ്പിന്റെ കെട്ടഴിച്ച് ബ്രാന്‍ഡം തമാശകള്‍ തുടര്‍ന്നപ്പോള്‍ ബ്രിട്ട്നി സ്റ്റിയറിംഗ് വീലില്‍ നിന്നും കൈയ്യെടുത്ത് മാറ് മറയ്ക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം കാര്‍ നിയന്ത്രണാതീതമായ വേഗത്തിലായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ മലക്കം മറിഞ്ഞ് സമീപവശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.

അപകടത്തില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബ്രാന്‍ഡം സംഭവസ്ഥത്ത് വച്ച് തന്നെ മരിച്ചു. ബ്രിട്ട്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.