കാര്‍ പാര്‍ക്കിന്റെ അടിയില്‍ നിന്നും കിട്ടിയ അസ്ഥികൂടം രാജാവിന്റേത്

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2013 (10:17 IST)
PRO
കാര്‍ പാര്‍ക്കിന്റെ അടിയില്‍ നിന്നും കിട്ടിയ അസ്ഥികൂടം യുദ്ധത്തില്‍ മരിച്ച റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന്‍റെ അസ്ഥികൂടമാണെന്ന് തിരിച്ചറിഞ്ഞു. ബ്രിട്ടണിലെ ലെയ്ക്ക് സ്റ്ററിലെ കൗണ്‍സില്‍ ഓഫിസിനു മുന്നിലെ കാര്‍ പാര്‍ക്കിന്‍റെ അടിയില്‍ നിന്നാണ് ഒരു അസ്ഥികൂടം നേരത്തേ കണ്ടെത്തിയിരുന്നത്.

പഠനങ്ങള്‍ക്ക് ശേഷമാണ് ഇത് റിച്ചാര്‍ഡ് രാജാവിന്‍റേതാണെന്നാണ് ഗവേഷകര്‍ ഇത് തിരിച്ചറിഞ്ഞിരുന്നത്. 1485ലെ ബോസ് വര്‍ത്ത് യുദ്ധത്തിലാണ് ഹെന്‍ട്രി ഏഴാമന്‍ റിച്ചാര്‍ഡ് മൂന്നാമനെ വധിച്ചത്. തലയോട്ടിയിലടക്കം പത്തു ക്ഷതങ്ങള്‍ അസ്ഥികൂടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ തലയോട്ടിയിലേറ്റ മുറിവാണ് മരണകാരണം. യുദ്ധത്തില്‍ കൊല്ലപ്പെട്ട റിച്ചാര്‍ഡിനെ മാന്യമല്ലാതെയാണു സംസ്കരിച്ചതെന്നാണു ഷേക്സ്പിയര്‍ തന്‍റെ നാടകത്തില്‍ വിവരിച്ചിട്ടുണ്ട്. ഇപ്പോള്‍ കിട്ടിയ മൃതദേഹം ശവപ്പെട്ടിയില്‍ അടക്കം ചെയ്യാതെ മണ്ണില്‍ വെറുതെ കുഴിച്ചിട്ട നിലയിലായിരുന്നു.