കാന്‍ ചലചിത്രമേളയ്ക്കിടെ വെടിവയ്പ്പ്; അക്രമി പിടിയില്‍

Webdunia
ശനി, 18 മെയ് 2013 (16:11 IST)
PRO
PRO
കാന്‍ ചലചിത്രമേളയുടെ ഭാഗമായി നടന്ന ലൈവ് ഷോയ്ക്കിടെ വെടിവയ്പ്പ്. വെടിയുതിര്‍ത്ത അക്രമി അറസ്റ്റിലായിട്ടുണ്ട്. സുരക്ഷാ ഗാര്‍ഡുകള്‍ ഓടിയെത്തിയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ആര്‍ക്കും പരുക്കില്ല.

ഹോളിവുഡ് താരങ്ങളായ ക്രിസ്രോഫ് വാള്‍ട്സ്, ഡാനിയല്‍ ഓട്യുവിള്‍ എന്നിവര്‍ പങ്കെടുത്ത ഫ്രഞ്ച് ടിവി ലൈവ് ടിവി ഇന്റര്‍വ്യൂവിനിടെയായിരുന്നു സംഭവം അരങ്ങേറിയത്.

കടല്‍ തീരത്ത് സെറ്റിട്ടായിരുന്നു ഷോ സംഘടിപ്പിച്ചത്. അക്രമിയെ അറസ്റ്റ് ചെയ്ത ശേഷം ഷോ തുടര്‍ന്നു.