കല്യാണം കഴിച്ചത് മറന്നുപോയതിനാല്‍ വീണ്ടും വിവാഹം!

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2014 (12:49 IST)
PRO
PRO
അമേരിക്കയില്‍ നിന്നുള്ള സ്ത്രീയാണ് താന്‍ വിവാഹം കഴിച്ച കാര്യം മറന്നുപോയത്. ഓര്‍മ്മശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അങ്ങനെ അവര്‍ തന്റെ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്തു.

ഫ്ലോറിഡക്കാരിയായ അമന്‍ഡ കാര്‍ത്ത്(27) പത്ത് മാസം മുമ്പാണ് കോഡി കാര്‍ത്ത് എന്നയാളെ വിവാഹം ചെയ്തത്. പക്ഷേ വിവാഹരാത്രിയില്‍ അവര്‍ അസുഖബാധിതയായി.ബ്രോക്കണ്‍ ഹീറ്റ് സിന്‍‌ഡ്രോ എന്ന രോഗം ബാധിച്ച ഇവരുടെ ഹൃദയം തകരാറിലായി. വിവാഹരാത്രി ശ്വാസം ‌മുട്ടലിനെ തുടര്‍ന്ന് ഇവര്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു.

അമന്‍ഡയുടെ അസുഖം പിന്നീട് ഭേദമായി. പക്ഷേ വിവാഹം നടന്നതിനെക്കുറിച്ചുള്ള ഒരു ഓര്‍മ്മയും അവരില്‍ അവശേഷിച്ചില്ല. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അമന്‍ഡയും കോഡിയും വീണ്ടും വിവാഹിതരാവുകയും ചെയ്തു.