ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതേസമയം രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ബുധനാഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പുറപ്പെട്ട കപ്പല്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു. കപ്പലില്‍ 476 യാത്രക്കാര്‍ ഉണ്ടായിരുന്നു. 174 പേരെ മാത്രമാണ് രക്ഷിക്കാനായത്. 256 പേരെ കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല.