കത്തോലിക്കാ പുരോഹിതനെ ജിഹാദി സംഘം പരസ്യമായി കഴുത്തറുത്തു കൊന്നു
ചൊവ്വ, 2 ജൂലൈ 2013 (11:52 IST)
PRO
സിറിയയില്‍ കത്തോലിക്കാ പുരോഹിതനെ കഴുത്തറുത്ത് കൊന്നു. പുരോഹിതനായ ഫാദര്‍ ഫ്രാങ്കോയിസ് മുറാദിനെ ജിഹാദി സംഘം പരസ്യമായി കഴുത്തറുത്തു കൊല്ലുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ വീഡിയോ യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുകയാണ്. പുരോഹിതന്റെ മരണം വത്തിക്കന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കന്‍ സിറിയയിലെ ഗസാനിയയില് ജൂണ്‍ 23 നാണ് പുരോഹിതന് കൊല്ലപ്പെട്ടത്. സിറിയയിലെ വത്തിക്കാന്റെ വസതിയിലാണ് പുരോഹിതന് താമസിച്ചിരുന്നത്.ജബാത്ത് അല്‍-നുസ്റയുടെ നേതൃത്വത്തിലുള്ള ജിഹാദി ഗ്രൂപ്പാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊല്ലപ്പെട്ട പുരോഹിതന് അസദുമായി സഹകരിച്ചതിന്റെ പേരിലാണ് വധിച്ചതെന്ന് കത്തോലിക്കാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുരോഹിതനെ വധിക്കുമ്പോള്‍ വലിയൊരു ആള്‍കൂട്ടത്തെയും വീഡിയോയില്‍ കാണാനാകുന്നുണ്ട്. കത്തി ഉപയോഗിച്ച് വധിക്കുമ്പോള്‍ കൂടെ നില്ക്കുന്നവര് മൊബൈല്‍ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന ക്രൂര രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.